പിലാത്തറ : മാതമംഗലം കൈതപ്രം മണിയറ അങ്കണവാടിക്ക് സമീപം വടക്കേടത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറായ കെ.കെ. രാധാകൃഷ്ണനെ കൊലപ്പെടുത്താൻ കാരണം ഇദ്ദേഹത്തിനെ ഭാര്യ മിനിയുമായുള്ള സൗഹൃദം തകർന്നതിന്റെ പേരിലാണെന്ന് പ്രതി സന്തോഷ് .
പ്രതിയായ പെരുമ്പടവ് സ്വദേശി എൻ.കെ. സന്തോഷും (41) രാധാകൃഷ്ണന്റെ ഭാര്യ മിനിയും ആറ് മാസം മുമ്പ് പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ വച്ച് വീണ്ടും കണ്ടിരുന്നു.കണ്ണൂരിലേക്കുള്ള ഗ്രൂപ്പ് യാത്രയ്ക്കിടെ, സന്തോഷും മിനിയും കൈകോർത്ത് നിൽക്കുന്ന ഒരു ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.
ഇത് രാധാകൃഷ്ണനും ഭാര്യയും തമ്മിൽ തർക്കത്തിനും സംഘർഷത്തിനും കാരണമായി. സന്തോഷ് അവിവാഹിതനാണ്, അതേസമയം രണ്ട് കുട്ടികളുടെ അമ്മയാണ് മിനി . സന്തോഷുമായുള്ള സൗഹൃദത്തിന്റെ പേരിൽ രാധാകൃഷ്ണൻ അടുത്തിടെ ഭാര്യയെ മർദ്ദിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ സംഭവമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സന്തോഷ് പോലീസിനോട് സമ്മതിച്ചു. സന്തോഷ് കുറ്റം സമ്മതിച്ചതായി പോലീസ് സ്ഥിരീകരിച്ചു.
ഇരിട്ടി കല്യാട് സ്വദേശിയായ രാധാകൃഷ്ണൻ 20 വർഷമായി കൈതപ്രത്താണ് താമസിക്കുന്നത്. നിർമ്മാണം നടക്കുന്ന വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്.