പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളികളില്‍ ആസിഡ് സാന്നിധ്യം കണ്ടെത്തി.അപ്രൈസര്‍മാര്‍ പരിശോധനയ്ക്കായി പ്രയോഗിച്ചതാകാം ഇതെന്നാണ് കരുതുന്നത്.എന്നാല്‍ ആസിഡ് സാന്നിധ്യമുള്ള ഭാഗത്തിന് ക്രമേണ കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
സ്വര്‍ണക്കൊള്ള കേസ് അന്വേഷണത്തിനായി കഴിഞ്ഞ ദിവസവും സ്വര്‍ണപ്പാളികള്‍ ഇളക്കി പരിശോധിച്ചിരുന്നു. സാമ്പിളുകള്‍ ശേഖരിക്കാന്‍ കൂടി ആയിരുന്നു പരിശോധന.ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയ്ക്കെത്തി. ഈ പരിശോധനയിലാണ് പാളികളുടെ ചില ഭാഗങ്ങളില്‍ ആസിഡ് സാന്നിധ്യം കണ്ടെത്തിയത്.
സ്വര്‍ണത്തിന്റെ ഉള്‍പ്പെടെ പരിശുദ്ധി പരിശോധിക്കാനാണ് നൈട്രിക് ആസിഡ് ഉപയോഗിക്കുന്നത്. വിദഗ്ധര്‍ ദേവസ്വത്തെ ഇക്കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ജാഗ്രത വേണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. സാമ്പിളുകള്‍ ജംഷഡ്പൂരിലെ ലാബിലേക്കാണ് പരിശോധനയ്ക്കായി അയച്ചത്. പരിശോധനാ ഫലം കേസില്‍ നിര്‍ണായകമാകമാണ്.

