തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകൾ സംബന്ധിച്ച ദേവസ്വം കമ്മീഷണറുടെ റിപ്പോർട്ടിനെതിരെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് . ചടങ്ങ് സംഘടിപ്പിക്കുന്നതിനായി മുൻകൂർ തുക നൽകിയെന്നാണ് പ്രശാന്തിന്റെ വാദം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതിനുള്ള ചെലവുകളെക്കുറിച്ച് തെറ്റിദ്ധാരണകൾ പരത്താൻ ശ്രമിക്കുന്നു. അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതിന് 3 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്, ഈ തുക സ്പോൺസർഷിപ്പിലൂടെയാണ് ലഭിച്ചത്. സ്പോൺസർഷിപ്പായി മറ്റൊരു ഒരു കോടി രൂപ കൂടി ലഭിച്ചു. മതപരമായ സമ്മേളനങ്ങൾ പ്രഭാഷണങ്ങൾ “എന്ന ഹെഡിൽ നിന്ന് 3 കോടി രൂപ സംഘാടനത്തന് വേണ്ടി അഡ്വാൻസായി എടുത്തിരുന്നു. സ്പോൻസർഷിപ്പ് കിട്ടിയ മുറയ്ക്ക് അത് 17 – 10 -25 ൽ കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ ഒരു രൂപ പോലും ഇത് വരെ ദേവസ്വം ബോർഡിൽ നിന്നും ചിലവഴിച്ചിട്ടില്ല.‘ എന്നും പ്രശാന്ത് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
അയ്യപ്പ സംഗമത്തിൻ്റെ സംഘാടനച്ചിലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുവാൻ ശ്രമിക്കുന്നു.
അയ്യപ്പ സംഗമത്തിൻ്റെ സംഘടനത്തിനായി ഇത് വരെ ചിലവഴിച്ചത് വെറും മൂന്ന് കോടി മാത്രമാണ്.
ഈ മൂന്ന് കോടി രൂപയും പൂർണ്ണമായും സ്പോൻസർഷിപ്പായി കിട്ടിയതാണ്.
ഒരു കോടി രൂപ കൂടി സ്പോൻസർഷിപ്പായി വന്നിട്ടുണ്ട്.
“മതപരമായ സമ്മേളനങ്ങൾ പ്രഭാഷണങ്ങൾ “എന്ന ഹെഡിൽ നിന്ന് 3 കോടി രൂപ സംഘാടനത്തന് വേണ്ടി അഡ്വാൻസായി എടുത്തിരുന്നു. സ്പോൻസർഷിപ്പ് കിട്ടിയ മുറയ്ക്ക് അത്
17 – 10 -25 ൽ കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ ഒരു രൂപ പോലും ഇത് വരെ ദേവസ്വം ബോർഡിൽ നിന്നും ചിലവഴിച്ചിട്ടില്ല.
ആകെച്ചിലവായ തുകയെ സംബന്ധിച്ച് ദേവസ്വം കമ്മീഷണർ 4-11-2025 ൽ കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും GST യും എന്നാണ്.
എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന ഈ റിപ്പോർട്ട് എന്തടിസ്ഥാനത്തിൽ നൽകി എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്.
ഇത് ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്.
സ്പോൺസർഷിപ്പ് ലഭിച്ചുകഴിഞ്ഞാൽ, 17-10-25-ന് തുക തിരികെ നൽകി. ഇതിനുപുറമെ, ദേവസ്വം ബോർഡിൽ നിന്ന് ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ചെലവഴിച്ച ആകെ തുകയിൽ, 4-11-2025 ന് ദേവസ്വം കമ്മീഷണർ കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന തുക 4.5 കോടിയും ജിഎസ്ടിയും ആണ്. എന്നിരുന്നാലും, ഈ റിപ്പോർട്ട് ഇപ്പോൾ നൽകിയതിന്റെ അടിസ്ഥാനം അന്വേഷിക്കണം. ആർക്കും ഇത് പരിശോധിക്കാം,’ പ്രശാന്ത് എഴുതി.

