കൊച്ചി : തന്റെ ഫേസ്ബുക്കിൽ ഫോളോവേഴ്സ് കൂടിയെന്നും എന്നാൽ അത് ബംഗ്ലാദേശികളാണെന്നും വ്യക്തമാക്കി സന്ദീപ് വാര്യർ എം എൽ എ . ‘ നിങ്ങളുടെയൊക്കെ സ്നേഹം കൊണ്ട് മാത്രം വളർന്ന പേജാണിത്. നല്ല റീച്ചും ഉള്ളതു കൊണ്ട് ആരോ ഇതിനിട്ട് ഒരു പണി തരാൻ നോക്കിയതാണ്. പണം കൊടുത്ത് വ്യാജ ഫോളോവേഴ്സിനെ കേറ്റി വിട്ട്, പേജ് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കാനോ കാശ് കൊടുത്തു ഫോളോവേഴ്സിനെ വാങ്ങി എന്ന് വരുത്തിതീർത്ത് അപമാനിക്കാനോ ഉള്ള ശ്രമമാണിതെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം…..
കഴിഞ്ഞ ഒരാഴ്ചയായി എൻ്റെ ഫെയ്സ്ബുക്ക് പേജിൽ ഒരു അൽഭുതം നടക്കുകയാണ്. ഓരോ മിനിറ്റിലും ഫോളോവേഴ്സിൻ്റെ എണ്ണം റോക്കറ്റ് പോലെ ദാ ഇങ്ങനെ കുതിച്ചുയരുന്നു. ആദ്യം വിചാരിച്ചു നമ്മൾ അങ്ങ് ആഗോള തലത്തിൽ ഫേമസ് ആയതാണെന്ന്.
പക്ഷേ, ഈ ‘അതിഥികളുടെ’ പ്രൊഫൈലുകൾ ഒന്നടുത്ത് പോയി പരിശോധിച്ചപ്പോഴാണ് കളി മനസ്സിലായത്. കൂട്ടത്തിൽ കുറച്ചുപേർ ഒറിജിനൽ ആണെങ്കിലും, സിംഹഭാഗവും വ്യാജ പ്രൊഫൈലുകളാണ്. അതിൽ ഭൂരിഭാഗവും ബംഗ്ലാദേശിൽ നിന്നുള്ളവരും.
ഇന്നേവരെ ഒരു രൂപ പോലും കൊടുത്ത് ഫോളോവേഴ്സിനെ വാങ്ങാത്ത, തികച്ചും ഓർഗാനിക് ആയി, നിങ്ങളുടെയൊക്കെ സ്നേഹം കൊണ്ട് മാത്രം വളർന്ന പേജാണിത്. നല്ല റീച്ചും ഉള്ളതു കൊണ്ട് ആരോ ഇതിനിട്ട് ഒരു പണി തരാൻ നോക്കിയതാണ്. പണം കൊടുത്ത് വ്യാജ ഫോളോവേഴ്സിനെ കേറ്റി വിട്ട്, പേജ് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കാനോ അതോ “ഇവൻ കാശ് കൊടുത്തു ഫോളോവേഴ്സിനെ വാങ്ങി” എന്ന് വരുത്തിതീർത്ത് അപമാനിക്കാനോ ഒക്കെയുള്ള ആരോ ഒപ്പിച്ച ഒരു കുബുദ്ധി.
ഇത്തരം പണികൾ കൊണ്ട് ഈ പേജിനെ തളർത്താം എന്ന് വിചാരിച്ചവരോട് ഒന്നുമാത്രമേ പറയാനുള്ളൂ… നിങ്ങളുടെ ഈ ‘ബംഗ്ലാദേശ് ബോട്ട്’ ആക്രമണം ഇവിടെ വിലപ്പോവില്ല മോനൂസേ.
അതുകൊണ്ട്… പണി തരാൻ വന്ന ബംഗ്ലാദേശികൾ വാപ്പസ് ജാവോ.

