ഡൗൺ: കൗണ്ടി ഡൗണിലെ ഫോറസ്റ്റ് പാർക്കിൽ നിന്നും മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. അടുത്തിടെ പ്രദേശത്ത് നിന്നും കാണാതായ വ്യക്തിയുടെ മൃതദേഹമാണ് ഇതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുടുംബത്തിന്റെ പരാതിയെ തുടർന്ന് പോലീസും കമ്യൂണിറ്റി റെസ്ക്യൂ സർവ്വീസും കാണാതായ വ്യക്തിയ്ക്കായി തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ വ്യക്തിയുടേത് തന്നെയാണോ മൃതദേഹം എന്ന് കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്. മരണത്തിൽ പോലീസ് ദുരൂഹത സംശയിക്കുന്നില്ല.
Discussion about this post

