ഡബ്ലിൻ: അയർലൻഡിൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെണ്ണൽ ആരംഭിച്ചു.. വെളളിയാഴ്ച ഗാൽവേ വെസ്റ്റിലും, ഡബ്ലിൻ സെൻട്രലിലുമാണ് വോട്ടെടുപ്പ് നടന്നത്.
രാവിലെ 9 മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഡബ്ലിനിലെ ആർഡിഎസിലും, ഗാൽവേ ലോൺ ടെന്നീസ് ക്ലബ്ബിലും സൂക്ഷിച്ച പെട്ടികൾ ആദ്യം തുറന്നു. ഇവ തരംതിരിച്ച ശേഷമാണ് ശരിയായ വോട്ടെണ്ണൽ ആരംഭിച്ചത്. രണ്ട് മണ്ഡലങ്ങളിലുമായി 30 ലധികം സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.
Discussion about this post

