ഡബ്ലിൻ: ഉപതിരഞ്ഞെടുപ്പിനിടെ പോളിംഗ് സ്റ്റേഷന് സമീപത്തെ റോഡുകളിൽ പ്രത്യക്ഷപ്പെട്ട ഗെറി ദി മോങ്ക് ഹച്ചിന്റെ ചിത്രത്തിൽ വ്യാപക പരാതികൾ. പോലീസിനും ഡബ്ലിൻ സിറ്റി കൗൺസിലിനും നിരവധി റിപ്പോർട്ടുകളും പരാതികളുമാണ് ഇത് സംബന്ധിച്ച് ലഭിച്ചത്. ഇതിൽ അന്വേഷണം ആരംഭിച്ചതായാണ് സൂചന.
വെള്ളിയാഴ്ച ആയിരുന്നു ഉപതിരഞ്ഞെടുപ്പ്. ഡബ്ലിൻ സെൻട്രലിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥി ആയിട്ടായിരുന്നു ഗെറി ദി മോങ്ക് ഹച്ച് മത്സരിച്ചത്. വോട്ടെടുപ്പിനിടെ ഫിബ്സ്ബറോയിലെ സെന്റ് പീറ്റേഴ്സ് നാഷണൽ സ്കൂളിലെ പോളിംഗ് സ്റ്റേഷന് സമീപം സ്റ്റെൻസിൽ ചിത്രങ്ങൾ കണ്ടെത്തുകയായിരുന്നു. ലിറ്റർ പൊലുഷ്യൻ ആക്ട് ലംഘിച്ചതിനാൽ പിഴ ചുമത്താനും തീരുമാനമുണ്ട്.
Discussion about this post

