തിരുവനന്തപുരം : പൊലീസിന് ജനസൗഹൃദമുഖം നൽകുന്ന മൈ പൊലീസ് സ്റ്റേഷൻ പദ്ധതിയ്ക്ക് തുടക്കം . സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിച്ചു. പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ കയറി ചെല്ലാൻ കഴിയുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ജനാധിപത്യ പൊലീസിങ്ങിന്റെ തുടക്കമാണിതെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കുറ്റവാളികൾ പൊലീസിനെ ഭയപ്പെട്ടാൽ മതി. സാധാരണക്കാരോട് സൗഹൃദത്തോടെ പെരുമാറണം. ജനങ്ങളോട് മോശമായി പെരുമാറാൻ പാടില്ല. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുകാർക്ക് കേരള പൊലീസ് മാതൃകയാണ് . എന്നാൽ കുറച്ച് കൂടി മുന്നോട്ട് പോകേണ്ടതുണ്ട്.
കസ്റ്റഡിയിലെടുക്കുന്നയാളോട് കസ്റ്റഡി ക്രൈംസ് ഉണ്ടാകാൻ പാടില്ല . ലോക്കപ്പ് മർദ്ദനങ്ങളും, ലോക്കപ്പ് മരണങ്ങളും അപരിഷ്കൃതമായ നടപടികളാണ്. ഇത്തരം കാര്യങ്ങൾ പൊലീസിൽ ഇനി ഉണ്ടാകാൻ പാടില്ല. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവികൾ സ്ഥാപിച്ചിട്ടുണ്ട്. പൊലീസിൽ ജനാധിപത്യവൽക്കരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഓരോ പൊലീസ് സ്റ്റേഷനുകളിലും നടക്കുന്ന കാര്യങ്ങൾ ആഭ്യന്തരമന്ത്രിയുടെ ഓഫീസിലെത്തും. ഓപ്പറേഷൻ തൂഫാൻ കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണ് . ആര് ലഹരി വിതരണം ചെയ്താലും നിയമത്തിന് മുന്നിൽ കൊണ്ടുവരും. അതിൽ രാഷ്ട്രീയമില്ലെന്നും “ രമേശ് ചെന്നിത്തല പറഞ്ഞു.

