ഗാൽവേ: ഗാൽവേ വെസ്റ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുന:രാരംഭിച്ചു. രാവിലെ 9 മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. രണ്ടാം ദിനവും വോട്ടെണ്ണുമ്പോൾ പോരാട്ടം ശക്തമാണ്.
സ്വതന്ത്ര സ്ഥാനാർത്ഥി നോയൽ തോമസും ഫിൻ ഗെയ്ലിന്റെ സീൻ കെയ്നും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. സീൻ കൈനിനെക്കാൾ നേരിയ ലീഡ് മാത്രമാണ് നോയലിന് ഉള്ളത്.
ലോൺ ടെന്നീസ് ക്ലബ് സാൾട്ട്ഹില്ലിൽ ആയിരുന്നു ഇന്നലത്തെ വോട്ടെണ്ണൽ. അതേസമയം ഡബ്ലിൻ സെൻട്രലിൽ വോട്ടെണ്ണൽ പൂർത്തിയായി. ഡാനിയേൽ എന്നിസാണ് മണ്ഡലത്തിൽ വിജയിച്ചത്.
Discussion about this post

