മലപ്പുറം: കർണാടക നെഞ്ചഗോഡിൽ നടന്ന അപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു. ടോൾ ഗേറ്റിനു സമീപം കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം . ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച സ്ത്രീയും, പുരുഷനുമെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ പേരുകൾ പുറത്ത് വന്നിട്ടില്ല.
മൈസൂരുവിലേക്ക് വിനോദയാത്രയ്ക്കെത്തിയ കൊണ്ടോട്ടി സ്വദേശി അബ്ദുൾ അസീസും ആറ് കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഇവരുടെ കെഎൽ 84 ബി 0372 നമ്പർ കാർ ട്രാവലറുമായി കൂട്ടിയിടിച്ചത്.
അബ്ദുൾ അസീസിനെയും,രണ്ട് കുട്ടികളെയും അപ്പോളോ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ മൈസൂരിലെ കെവിസി ആശുപത്രിയിലും പ്രവേശിപ്പിച്ചു