ന്യൂഡൽഹി ; ഏപ്രിൽ മുതൽ ജൂൺ വരെ രാജ്യത്ത് പലയിടത്തും സാധാരണയിലും കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് .പ്രത്യേകിച്ച് മധ്യ, കിഴക്കൻ, വടക്കുപടിഞ്ഞാറൻ മേഖലകളിൽ ഉഷ്ണതരംഗങ്ങളുടെ എണ്ണം കൂടുമെന്നും മുന്നറിയിപ്പുണ്ട്.ഏപ്രിലിൽ കേരളത്തിൽ ആവശ്യത്തിന് മഴ ലഭിച്ചേക്കാമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹപത്ര പറയുന്നു.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ സാധാരണയായി നാല് മുതൽ ഏഴ് ദിവസം വരെ താപതരംഗ സാദ്ധ്യത അനുഭവപ്പെടാറുണ്ടെങ്കിലും ഈ വർഷം പല പ്രദേശങ്ങളിലും വർധിച്ചേക്കാമെന്നാണ് സൂചന .
താപനില ഉയരുന്ന സാഹചര്യത്തിൽ, ഹീറ്റ് സ്ട്രോക്ക് കേസുകൾ നേരിടാൻ ആശുപത്രികൾ സജ്ജമാണെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. 2024-ൽ, ഇന്ത്യയിൽ 536 ഹീറ്റ്വേവ് ദിവസങ്ങൾ രേഖപ്പെടുത്തി.14 വർഷത്തിനിടയിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം 41,789 ഹീറ്റ്സ്ട്രോക്ക് കേസുകൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്.കൂടാതെ, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന താപ സമ്മർദ്ദം മൂലം ഉയർന്ന വൈദ്യുതി ആവശ്യകത 9-10 ശതമാനം വരെ ഉയരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു