തിരുവനന്തപുരം : ശക്തമായ മഴ തുടർന്നാൽ സ്കൂൾ തുറക്കുന്നത് മാറ്റി വയ്ക്കുമെന്ന് മന്ത്രി വി ശിവൻ കുട്ടി . ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ കൂടി നോക്കിയാവും സ്കൂൾ തുറക്കുന്നതിൽ മാറ്റം വേണോ വേണ്ടയോ എന്ന് തീരുമാനിക്കുക . സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ രണ്ടിന് തന്നെയാണെന്നാണ് നിലവിലുള്ള തീരുമാനമെന്നും മന്ത്രി പറഞ്ഞു.
സ്കൂളുകളിൽ അടിസ്ഥാന സൗകര്യവികസനങ്ങൾക്കായി ചെലവഴിച്ച 5000 കോടി രൂപ ഫലം കണ്ടെന്നും പതിനാലായിരം സ്കൂൾ കെട്ടിടങ്ങളിൽ ഒന്നിനു പോലും ശക്തമായ കാറ്റിലും , മഴയിലും കേടുപാടുകൾ സംഭവിച്ചില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പണ്ടൊക്കെ കാറ്റടിക്കുമ്പോൾ ആദ്യം തകർന്ന് വീഴുന്നത് സ്കൂളുകളുടെ ഷെഡുകൾ ആയിരുന്നു . എന്നാൽ ഇന്ന് സ്കൂളുകളിൽ ഷെഡുകൾ ഇല്ലെന്നും മന്ത്രി പറഞ്ഞു.

