കോട്ടയം: സ്കൂൾ ബസിന് പിന്നിൽ തീർത്ഥാടക ബസ് ഇടിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് സ്കൂൾ ബസിൽ ഇടിച്ചത്.അപകടത്തിൽ നാല് വിദ്യാർത്ഥികൾക്കും ഒരു തീർത്ഥാടകനും പരിക്കേറ്റു. തീർത്ഥാടകരുടെ വാഹനത്തിൽ ഇരുപതോളം പേർ ഉണ്ടായിരുന്നു. കോട്ടയത്തെ പൊൻകുന്നത്താണ് അപകടം.
തീർത്ഥാടകരുമായി സഞ്ചരിച്ചിരുന്ന വാഹനം വിദ്യാർത്ഥികളെ കയറ്റാൻ നിർത്തിയിരുന്ന ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു . സ്കൂൾ ബസ് മറിയുകയും ചെയ്തു .നിയന്ത്രണം നഷ്ടപ്പെട്ട തീർത്ഥാടകരുടെ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post

