ഡൽഹി : മുൻ എം.എൽ.എ പി.നന്ദകുമാറിന്റെ മലപ്പുറം വിരുദ്ധ പരാമർശം തള്ളി ഡിവൈഎഫ്ഐ. മലപ്പുറം മതനിരപേക്ഷതയുടെ മണ്ണാണെന്നും, നന്ദകുമാറിന്റെ പ്രതികരണത്തോട് വിയോജിക്കുന്നുവെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന് പറഞ്ഞു . മലപ്പുറത്തെക്കുറിച്ചുള്ള വിദ്വേഷപരമായ പരാമർശങ്ങളെ തള്ളി കളയുന്നുവെന്നും എം.വിജിൻ വ്യക്തമാക്കി.
കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികളായ എംഡി എംഎ കേസ് തൂഫാന്റെ മറവിൽ അട്ടിമറിച്ചു. രമേശ് ചെന്നിത്തലയോട് ലജ്ജ തോന്നുന്നു. കോൺഗ്രസുകാരെ രക്ഷിക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നത് .
തൂഫാന്റെ മറവിൽ ഹുസൈൻ ഉൾപ്പെടെയുള്ളവരെ രക്ഷിക്കാനുള്ള നീക്കം നടക്കുന്നുണ്ട് . വി ഡി സതീശനെ രക്ഷിക്കാനുള്ള നീക്കം ആണിത്. പ്രതി ഇടനിലക്കാരൻ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇങ്ങനെ തലോടി തലോടി തൂഫാൻ വാരിയർ എന്ന് പറയുമെന്നും വിജിൻ പറഞ്ഞു.

