കണ്ണൂര്‍ : യൂട്യൂബ് നോക്കി ഭക്ഷണം ക്രമീകരണം നടത്തി ആരോഗ്യനില വഷളായ വിദ്യാർത്ഥിനി മരിച്ചു . മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടില്‍ എം. ശ്രീനന്ദ (18) ആണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളാൽ തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീനന്ദ.
കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സ തേടിയിരുന്നു. വണ്ണം കൂടുതലാണെന്ന ധാരണയിൽ കുറച്ചു നാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്നമായതെന്നാണ് നിഗമനം. മട്ടന്നൂർ പഴശിരാജ എന്‍.എസ്.എസ്. കോളജ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. അച്ഛന്: ആലക്കാടന്‍ ശ്രീധരന്. അമ്മ: എം. ശ്രീജ (മെരുവമ്പായി എം.യു.പി. സ്കൂള്‍ ജീവനക്കാരി). സഹോദരന്: യദുനന്ദ്.

