തിരുവനന്തപുരം ; മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ നടക്കുന്ന റെയ്ഡിനെ പറ്റി തനിക്കോ ആഭ്യന്തരവകുപ്പിനോ അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല . പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോൾ എത്രയോ തവണ ഡൽഹിയിൽ പോയിട്ടുണ്ട്. അതൊക്കെ നടപടിക്രമങ്ങളുടെ ഭാഗമാണ് . സംസ്ഥാന പൊലീസിന്റെ സഹായം ഇഡി തേടിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പിണറായി വിജയന്റെയും, മരുമകനും ബേപ്പൂർ എം എൽ എയുമായ മുഹമ്മദ് റിയാസിന്റെ വീടുകൾ ഉൾപ്പെടെ 12 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത് .എക്സാലോജിക്- സിം എം ആർ എൽ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന . പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും, തിരുവനന്തപുരത്തെ വാടക വീട്ടിലുമാണ് പരിശോധന . തിരുവനന്തപുരത്തെ വീട്ടി പിണറായിയ്ക്കൊപ്പമാണ് വീണ .
ഇഡി വീണയുടെ മൊഴി എടുക്കുന്നുണ്ട് .റിയാസിന്റെ കോഴിക്കോട്ട് കോട്ടുളിയിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട് . റെയ്ഡിനെതിരെ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. ഇഡിയും, കേന്ദ്രസംസ്ഥാന സർക്കാരുകൾക്കുമെതിരെ സിപിഎം നേതാക്കൾ പ്രസ്താവനകളും നടത്തുന്നുണ്ട്.

