കൽപ്പറ്റ: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൽപ്പറ്റയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ പോലീസിനെ ആക്രമിച്ചതിന് കെഎസ്യു നേതാവിനെതിരെ കേസ്.
കൽപ്പറ്റ പോസ്റ്റ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ കെഎസ്യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽ ദാസ് പോലീസുകാരനെ അടിച്ച സംഭവത്തിലാണ് കേസ്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും പോലീസുകാരനെ അടിച്ചതിനുമാണ് ഗൗതമിനെതിരെ കേസ്.
പ്രതിഷേധത്തിനിടെ പൊലീസ് തള്ളിയപ്പോൾ തിരിച്ചു തള്ളിയതാണെന്നാണ് ഗൗതമിന്റെ പ്രതികരണം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തായി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയ് പിന്തിരിപ്പിക്കുന്നതും ദൃശ്യത്തിൽ കാണാം.

