കോഴിക്കോട് ; കൊയിലാണ്ടിയില്‍ വിഷു ആഘോഷത്തിനിടെ ഗുണ്ട് കൈയ്യിലിരുന്ന് പൊട്ടിത്തെറിച്ച് പതിനാറുകാരന് ദാരുണാന്ത്യം. കൊരയങ്ങാട് സ്വദേശി അദ്വൈത് ആണ് മരിച്ചത്. യൂട്യൂബ് നോക്കി സ്റ്റീല്‍ പാത്രത്തിനുള്ളില്‍ ഗുണ്ട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം . അപകടത്തില്‍ പരുക്കേറ്റ അദ്വൈതിനെ ഉടൻ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടിക്കും നിസാരമായി പരുക്കേറ്റിട്ടുണ്ട്.
.
ഉച്ചയ്ക്ക് രണ്ടരയോടുകൂടിയാണ് സംഭവം കൊരയങ്ങാട് ക്ഷേത്രത്തിന് സമീപത്തെ ഗ്രൗണ്ടില്‍ വെച്ച് കൂട്ടുകാര്‍ക്കൊപ്പം ഗുണ്ട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. യൂട്യൂബില്‍ കണ്ടതനുസരിച്ച് സ്റ്റീല്‍ പാത്രത്തിനുള്ളില്‍ ഗുണ്ട് വെച്ച് പൊട്ടിക്കാനായിരുന്നു ശ്രമം. സ്റ്റീല്‍ പാത്രം പൊട്ടിത്തെറിച്ചു കുട്ടിയുടെ ശരീരത്തില്‍ തുളച്ചുകയറി. പൊട്ടിത്തെറിയിൽ നെഞ്ചിലേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായത്.
Trending
- പൊലീസ് നന്നായി ബുദ്ധിമുട്ടിച്ചു ; വിചിത്രമായ നടപടിയാണ് അവര്‍ക്ക് ; പിണറായി വിജയൻ
- സമരമല്ലാതെ മറ്റ് മാർഗ്ഗമില്ല; ഫോർസ
- ഡെയ്ൽ യോഗം ചേരില്ല
- അച്ഛനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മകന് അരയിലിരുന്ന തോട്ട പൊട്ടി മരിച്ചു
- കളമശ്ശേരി ലൈംഗികാതിക്രമ കേസ് : അതിജീവിത കടുത്ത മാനസികാഘാതത്തിലാണെന്ന് ബിന്ദു കൃഷ്ണ
- ബാൻബ്രിഡ്ജിൽ വാഹനാപകടം; മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
- കലാപം തന്നെ ശ്രമം ; 24 മണിക്കൂറിനുള്ളിൽ അറസ്റ്റുകൾ പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധിക്കാൻ താനുമെത്തുമെന്ന് സോനം വാങ്ചുക്
- താഴ്ന്നവരുമാനക്കാർക്ക് നേട്ടം; വിലയിരുത്തലുമായി ഇഎസ്ആർഐ

