കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം വൃദ്ധന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ വലിയ വഴിത്തിരിവ്. അപകടത്തിൽ പ്രതിയായ കാർ ഡ്രൈവർ വ്യാജ ഡോക്ടറാണെന്ന് പോലീസ് പറഞ്ഞു. കേസിലെ പ്രതിയായ താനൂരിലെ എം പി റിയാസ് അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്.
നഴ്സായ റിയാസ് മലപ്പുറത്ത് ഡോക്ടറായി വേഷംമാറി തട്ടിപ്പ് നടത്തുകയായിരുന്നു. അപകടത്തിന് ശേഷം വന്ന റിപ്പോർട്ടുകളിൽ വാഹനം ഓടിച്ചത് ഒരു ഡോക്ടറാണെന്ന് പറഞ്ഞിരുന്നു. പിന്നീട് സെപ്റ്റംബർ 25 ന് രാവിലെ 6:30 ഓടെ പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ബ്ലൂ ഡയമണ്ട് മാളിന് മുന്നിലാണ് അപകടം.
റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിൽ വന്ന കാർ വൃദ്ധനെയും സ്ത്രീയെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു . സ്ത്രീ പരിക്കുകളോടെ രക്ഷപ്പെട്ടു, എങ്കിലും വയോധികൻ ചികിത്സയ്ക്കിടെ മരിച്ചു. നടുവണ്ണൂർ സ്വദേശിയായ 72 വയസ്സുള്ള ഗോപാലനാണ് മരിച്ചത് .
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അപകടത്തെത്തുടർന്ന് കാറിലുണ്ടായിരുന്ന രണ്ടുപേരെയും നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. എം പി റിയാസ് ഡ്രൈവർ സീറ്റിലായിരുന്നു. അപകടസമയത്ത് അയാൾ അസാധാരണമായി പെരുമാറി. കുറ്റകരമായ നരഹത്യ, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.

