കുസ്ദാർ : സ്വന്തം രാജ്യത്തെ കുട്ടികൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി പാകിസ്ഥാൻ . 4 കുഞ്ഞുങ്ങൾ മരിച്ചു . ഖൈബർ പഖ്തൂൺഖ്വയിലെ വടക്കൻ വസീറിസ്ഥാനിലാണ് സംഭവം. ഡ്രോൺ ആക്രമണത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 38 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പാകിസ്ഥാൻ സൈന്യം ഡ്രോണുകൾ ഉപയോഗിച്ച് ജനവാസ മേഖലകളെ ലക്ഷ്യമാക്കി ബോംബുകൾ വർഷിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.
രാത്രി കുട്ടികളും സ്ത്രീകളും ഉറങ്ങിക്കിടക്കുമ്പോളാണ് പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തിയത്. അതേ സമയം ഈ ആക്രമണത്തിന് ശേഷം പാകിസ്ഥാനിലെ പല പ്രദേശങ്ങളിലും അക്രമം പൊട്ടിപ്പുറപ്പെട്ടു. രോഷാകുലരായ ആളുകൾ റോഡ് ഉപരോധിച്ചു. കുട്ടികളുടെ മൃതദേഹങ്ങൾ വഹിച്ചുകൊണ്ട് ഒരു കൂട്ടം ആളുകൾ മിർ അലി കന്റോൺമെന്റിന്റെ ഗേറ്റ് ഉപരോധിച്ചു.
അതേസമയം, പെഷവാറിൽ വിദ്യാർത്ഥികൾ പാകിസ്ഥാൻ സർക്കാരിനും സൈന്യത്തിനുമെതിരെ പ്രതിഷേധിച്ചു. എന്നാൽ നിരപരാധികളായ കുട്ടികളെ കൊല്ലുന്നത് സംബന്ധിച്ച് അസിം മുനീറിന്റെ സൈന്യത്തിൽ നിന്ന് ഇതുവരെ ഒരു പ്രതികരണവും ലഭിച്ചിട്ടില്ല. പാകിസ്ഥാൻ സർക്കാരും മൗനം പാലിക്കുന്നു.

