ബെർലിൻ : ജർമ്മൻ നഗരമായ മോയേഴ്സിലെ ഡ്യൂയിസ്ബർഗ് പ്രദേശത്തുള്ള ഗുരുദ്വാരയിൽ ആക്രമണം . 11 ഓളം പേർക്ക് പരിക്കേറ്റു. രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കത്തികളും കിർപ്പണുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ അക്രമത്തിന് ഉപയോഗിച്ചതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഏകദേശം 40 ഓളം പേർ സംഘർഷത്തിൽ ഉൾപ്പെട്ടിരുന്നു. കൂടുതൽ പോലീസ് സംഘം എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ബ്ലേഡഡ് ആയുധങ്ങൾക്ക് പുറമേ, കുരുമുളക് സ്പ്രേയും തോക്കും അക്രമത്തിന് ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്..
സംഭവത്തിൽ അന്വേഷണമാരംഭിച്ചു . പുതിയ ഡയറക്ടർ ബോർഡിന്റെ തിരഞ്ഞെടുപ്പാണ് തർക്കത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. ഗുരുദ്വാര ഫണ്ടുകളുടെ നടത്തിപ്പിനെച്ചൊല്ലി ബോർഡ് അംഗങ്ങൾക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നാണ് സൂചന. ആക്രമണം ആരംഭിച്ചപ്പോൾ, പലരും പരിഭ്രാന്തരായി ക്ഷേത്രം വിട്ടുപോയി
ഗുരുദ്വാരയിൽ ആരാധന ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, അക്രമികൾ പെട്ടെന്ന് കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും വെടിയുതിർക്കുകയും ചെയ്തതായി ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു..

