ന്യൂഡൽഹി ; പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ ഹൈക്കമ്മീഷന് മുന്നിൽ ജീവനക്കാരൻ കേക്കുമായി നിൽക്കുന്ന വീഡിയോ പുറത്ത് . ഭീകരാക്രമണത്തിലുള്ള സന്തോഷ പ്രകടനമാണിതെന്നും റിപ്പോർട്ടുകളുണ്ട്. കേക്കുമായി വന്ന ജീവനക്കാരനോട് മാദ്ധ്യമങ്ങൾ സംസാരീക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ മറുപടി നൽകാൻ തയ്യാറായില്ല .
എന്തിനാണ് ഈ കേക്കെന്നും എന്ത് ആഘോഷമാണ് നടക്കുന്നതെന്നും റിപ്പോർട്ടർമാർ ഇയാളോട് ചോദിക്കുന്നുണ്ട്. നിങ്ങൾ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനാണോ എന്നും ചോദിക്കുന്നുണ്ട്. എന്നാൽ കേക്കുമായി പോകുന്നയാൾ ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ല. പുറത്തുവന്ന വീഡിയോ ചുരുങ്ങിയ സമയം കൊണ്ടുതന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
The Pakistanis are celebrating the Hindu massacre in Pahalgam with a cake!!
Few minutes ago, a cake was being delivered to the Pakistan High Commission today in New Delhi.
Never Forget! Never Forgive!#PahalgamTerrorAttack pic.twitter.com/OxmyV3Muj8
— Priti Gandhi (@MrsGandhi) April 24, 2025

