തിരുവനന്തപുരം : കേരളത്തിൽ വോട്ട് എണ്ണൽ ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ എൽ ഡി എഫിന് വൻ തിരിച്ചടി . മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പരാജയത്തിലേയ്ക്കാണ് അടുക്കുന്നത് . 98 സീറ്റിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത് . 41 സീറ്റിലാണ് എൽ ഡി എഫ് മുന്നിട്ട് നിൽക്കുന്നത് . നേമം സീറ്റിലാണ് എൻ ഡി എ ലീഡ് ചെയ്യുന്നത് .
ധർമ്മടത്ത് അഞ്ചാം റൗണ്ടിലും വോട്ട് എണ്ണിയപ്പോൾ പിണറായി പിന്നിലാണ്. പാർട്ടിയ്ക്ക് ലഭിച്ച തിരിച്ചടിയായാണ് ഈ ഫലത്തെ പാർട്ടി അനുയായികൾ കാണുന്നത് . പത്തനംതിട്ടയിലെ അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫാണ് മുന്നിൽ നിൽക്കുന്നത്.
റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, വി.ശിവന്‍കുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി, എ.കെ.ശശീന്ദ്രൻ, പി.പ്രസാദ് എന്നിവർ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്. പേരാവൂരിൽ കെ.കെ.ശൈലജയ്ക്ക് ലീഡ് ലഭിച്ചു. കൊട്ടാരക്കരയിൽ 80 ഓളം വോട്ടുകൾക്കാണ് കെ എൻ ബാലഗോപാലാണ് മുന്നിൽ നിൽക്കുന്നത്.ആറൻമുളയിൽ വീണാ ജോർജിനെതിരെ അബിൻവർക്കി ലീഡ് ഉയർത്തുകയാണ്. തൃത്താലയിൽ എം.ബി.രാജേഷും വി.ടി.ബൽറാമും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്.

