തിരുവനന്തപുരം : 96 ലീഡുമായി സംസ്ഥാനത്ത് യുഡിഎഫ് മുന്നിൽ . 42 സീറ്റിൽ മാത്രമാണ് എൽ ഡി എഫ് ലീഡ് ചെയ്യുന്നത് . എൻ ഡി എ രണ്ട് സീറ്റിലാണ് മുന്നിട്ട് നിൽക്കുന്നത് . ധർമ്മടത്ത് പിണറായി വിജയൻ 1566 വോട്ടുകൾക്ക് മുന്നിലാണ് . ആറാം റൗണ്ടിലാണ് പിണറായി ലീഡ് നേടിയത്.
ദയനീയമായ സ്ഥിതിയാണ് ധർമ്മടത്ത് പിണറായിയുടേത് . പുതുപ്പള്ളിയിൽ 36000 വോട്ടുകൾക്ക് മുന്നിലാണ് ചാണ്ടി ഉമ്മൻ . കന്നി അങ്കത്തിൽ വീണാ ജോർജിനെ മലർത്തിയടിച്ചിരിക്കുകയാണ് അബിൻ വർക്കി.താനൂരിൽ പി.കെ നവാസ് 1600 വോട്ടുകൾക്ക് മുന്നിലാണ്.വടകരയിൽ പതിനായിരത്തിലേറെ വോട്ടുകൾക്ക് കെ കെ രമ മുന്നിലാണ്.
സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും വീഴ്ച്ച ഉണ്ടാകുന്ന കാഴ്ച്ചയാണുള്ളത് . തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ മുന്നില്‍ നിന്ന് നയിച്ച പിണറായി വിജയന് ഉണ്ടായ തിരിച്ചടി എല്‍ഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. തുടര്‍ഭരണം ഉറപ്പാണെന്നാണ് വോട്ടെണ്ണലിന് തൊട്ടുമുന്‍പ് വരെ പിണറായി വിജയന് പറഞ്ഞിരുന്നത്.

