ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ വേളയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും വിലക്കിയിട്ടും വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
വന്ദേമാതരം മുഴുവനായി ആലപിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിൽ കോൺഗ്രസ് എതിർപ്പ് ഉന്നയിച്ചിരുന്നു . ഇന്ന് കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി എന്നിവർ പാർട്ടി ആസ്ഥാനത്ത് ഉണ്ടായിരുന്നു . ഗാനം മുഴുവൻ ആലപിക്കുന്നതിനിടെ ഖാർഗെയും , സോണിയയും തടയാൻ ശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും ഗാനം പൂർണ്ണമായും ആലപിച്ചു.
കോൺഗ്രസ് ഭരിക്കുന്ന കേരളത്തിൽ വന്ദേമാതരം മുഴുവനായി ആലപിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെയാണ് എ ഐ സി സി ആസ്ഥാനത്ത് പുതിയ സംഭവം ഉണ്ടായത്.

