വാരാണസി : എട്ട് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ച് വീഴ്ത്തി യുപി പോലീസ്. ഉത്തർപ്രദേശിലെ വാരണാസിയിൽ സ്കൂൾ വളപ്പിലാണ് ഉപേക്ഷിച്ച നിലയിൽ ചാക്കിനുള്ളിൽ എട്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത് . പ്രതി ഇർഷാദിനെ ഇന്ന് ഏറ്റുമുട്ടലിലൂടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ മൃതദേഹം നഗ്നമായ നിലയിലായിരുന്നു . കൈകാലുകൾ ഒടിഞ്ഞ് തൂങ്ങിയിരുന്നു.രണ്ട് ദിവസം മുൻപ് കുട്ടിയെ കാണാതായിരുന്നു . കൊല്ലപ്പെട്ട പെൺകുട്ടിയുടെ അയൽവാസിയാണ് പ്രതി ഇർഷാദ്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോൾ പ്രതിക്കൊപ്പമാണ് കുട്ടിയെ അവസാനമായി കണ്ടത്. ബലാത്സംഗം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇർഷാദ് പെൺകുട്ടിയെ വീട്ടിലേയ്ക്ക് കൊണ്ടു പോയത് . പീഡിപ്പിച്ച ശേഷം കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു . കുട്ടിയുടെ തല കല്ല് കൊണ്ട് ഇടിച്ചു തകർത്തു . പെൺകുട്ടിയുമായി ഇർഷാദ് വീട്ടിൽ കയറി കുറച്ച് സമയത്തിന് ശേഷം ചാക്കും ചുമന്ന് പുറത്തേക്ക് പോകുന്നത് സമീപത്തെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ചന്ദൗലിയിലെ മുഗൽസരായ് പ്രദേശത്തെ സ്കൂൾ വളപ്പിലാണ് ചാക്ക് തള്ളിയത്. ഇർഷാദിനെ പിടികൂടാൻ പോലീസ് എത്തിയപ്പോൾ പോലീസുകാർക്ക് നേരെ വെടിയുതിർത്ത് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് ഇർഷാദിൻ്റെ കാലിൽ പോലീസ് വെടിവച്ച് വീഴ്ത്തുകയായിരുന്നു.