ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് അനാവശ്യ പ്രതിഷേധ പ്രകടനം നടത്തിയതിന്റെ പേരിലാണ് പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധിയെയും , പ്രിയങ്ക വാദ്രയെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. രാഹുൽ ഗാന്ധിയെ ഛത്രസാൽ സ്റ്റേഡിയത്തിലേക്കാണ് ആദ്യം കൊണ്ടുപോയത് . പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയോടൊപ്പം നിരവധി കോൺഗ്രസ് എംപിമാർ ഉണ്ടായിരുന്നു. എന്നാൽ ശശി തരൂർ ഹാജരായിരുന്നില്ല. പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്തുള്ള പ്രതിഷേധത്തിൽ തന്നെ കാണാത്തതിന്റെ കാരണം അദ്ദേഹം വിശദീകരിച്ച് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് തരൂർ.
താൻ ഒരു യോഗത്തിലായതിനാലാണ് പ്രതിഷേധത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് ശശി തരൂർ പറഞ്ഞത്. പ്രതിഷേധവും , അറസ്റ്റുമൊക്കെ കഴിഞ്ഞ് സോണിയ ഗാന്ധിയ്ക്കൊപ്പം മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ തരൂരുമെത്തിയിരുന്നു . അതേസമയം തന്റെ സഹോദരങ്ങൾ വളരെ ശക്തനാണെന്ന പ്രസ്താവനയുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തി.
“ഞങ്ങളോട് കൂടിയാലോചിച്ചില്ല. ഈ വിഷയം ഞങ്ങൾ വീണ്ടും പാർലമെന്റിൽ ഉന്നയിക്കും. എന്റെ സഹോദരന്മാർ വളരെ ശക്തരാണ്; അവർ എല്ലാം സഹിക്കും. തിങ്കളാഴ്ച സംഭവിച്ചത് തെറ്റാണ്. പാർലമെന്റിൽ ഒരു ചർച്ച വേണമെന്ന് നമ്മൾ പറയുമ്പോൾ, വന്ദേമാതരം ചർച്ച ചെയ്യുന്നതിനെക്കുറിച്ച് അവർ സംസാരിക്കുന്നു. “ പ്രിയങ്ക പറഞ്ഞു.
നരേന്ദ്ര മോദി സർക്കാർ പുസ്തകത്തിലെ എല്ലാ തന്ത്രങ്ങളും പരീക്ഷിച്ചു നോക്കൂവെന്ന് പറഞ്ഞ് രാഹുലും രംഗത്തെത്തി. നിങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിക്കൂ, വിദ്യാർത്ഥികൾക്ക് നീതിക്കായുള്ള ഈ പോരാട്ടം അവസാനിക്കുകയോ തലകുനിക്കുകയോ ചെയ്യില്ല’ എന്നാണ് രാഹുൽ എക്സിൽ കുറിച്ചത്.

