കെറി: കൗണ്ടി കെറിയിൽ വാഹനാപകടം. 20 വയസ്സുള്ള യുവാവ് മരിച്ചു. കാൽഫ്മൗണ്ടിന് സമീപം എൻ72 ൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുവാവ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം ഉണ്ടായത്. യുവാവിന്റെ മൃതദേഹം കെറി യൂണിവേഴ്സിറ്റി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post

