ചെന്നൈ ;കരൂർ ദുരന്തത്തിൽ ടി വി കെ അധ്യക്ഷൻ വിജയിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ട് സിബിഐ. റാലിക്ക് പൊലീസ് അനുമതി തേടിയുള്ള അപേക്ഷ, ആവശ്യമായ മാർഗ നിർദേശങ്ങൾ സ്വീകരിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ അതിന്റെ രേഖകൾ തുടങ്ങിയവ സമർപ്പിക്കാൻ സിബിഐ ആവശ്യപ്പെട്ടു. ദുരന്തത്തിന്റെ ഉത്തരവാദി ആരെന്ന് കണ്ടെത്താനാണ് സിബിഐ ഇടപെടൽ.
വിജയ്, ടിവികെ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ, ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴികൾ വിശദമായി പരിശോധിക്കും. വിശദമായ വിശകലനത്തിന് ശേഷമേ ദുരന്തത്തിന്റെ ഉത്തരവാദി ആരെന്ന് തീരുമാനിക്കുകയുള്ളൂ എന്നും സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, കരൂർ ദുരന്തത്തിൽ വിജയയ്ക്കെതിരെയാണ് തമിഴ്നാട് പൊലീസിന്റെ മൊഴി. റാലിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകും എന്ന വിവരം ടി വി കെ പൊലീസിനെ അറിയിച്ചില്ല. 30000 പേർ അവിടേക്ക് എത്തിയതാണ് അപകടത്തിലേക്ക് നയിച്ച കാരണങ്ങളിലൊന്ന് എന്നും തമിഴ്നാട് പൊലീസ് മൊഴി നൽകി. കഴിഞ്ഞ ദിവസം ഡൽഹി സിബിഐ ആസ്ഥാനത്ത് എത്തി മൊഴി നൽകിയിരുന്നു.

