പത്തനംതിട്ട : ശബരിമല യുവതി പ്രവേശനത്തിൽ സത്യവാങ്മൂലം നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്ന് സൂചന . മന്ത്രിസഭാ യോഗത്തിൽ തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ട് . ശനിയാഴ്ച്ചയാണ് സുപ്രീംകോടതിയിൽ തീരുമാനം അറിയിക്കേണ്ടത്. ശനിയാഴ്ച്ചയും മന്ത്രിസഭാ യോഗം ചേരും. രാവിലെ ഏഴ് മണിക്കാകും യോഗം ചേരുക.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ആചാര സംരക്ഷണത്തെ അനുകൂലിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇതു സംബന്ധിച്ച് ധാരണയായതായും വിവരങ്ങൾ പുറത്ത് വന്നു.യുവതീ പ്രവേശത്തെ അനുകൂലിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കിയ സര്‍ക്കാരാണ് നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് നിലപാട് തിരുത്താന്‍ തയാറാകുന്നത്. തിരഞ്ഞെടുപ്പില്‍ വിശ്വാസികളെ എതിരാക്കുന്ന ഒരു തീരുമാനവും വേണ്ടെന്നൊണ് പാര്‍ട്ടിയുടെയും എല്‍ഡിഎഫിന്റെയും നിലപാട്.
രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ക്യാബിനറ്റ് യോഗമായിരിക്കും ശനിയാഴ്ച്ച നടക്കുക. അതിനാൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകും. സർക്കാർ ജീവനക്കാരുടെ പ്രവൃത്തി സമയം, ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനം അടക്കമുള്ളവ ഉണ്ടായേക്കും .

