കൊൽക്കത്ത ; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച മൂന്ന് യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിൽ വച്ചാണ് കമ്മീഷനിംഗ് ചടങ്ങുകൾ നടന്നത്. ഐ എൻ എസ് ദുനഗിരി, ഐ എൻ എസ് അഗ്രേ, ഐ എൻ എസ് സൻശോധക് എന്നീ കപ്പലുകളാണ് നാവികസേനയുടെ ഭാഗമാകുന്നത്. ഇന്ത്യയിലെ ഏറ്റവും ആധുനിക ജല , തീരദേശ നിരീക്ഷണം സാധ്യമായ കപ്പലാണ് ഐ എൻ എസ് സൻശോധക്.
ഇന്ത്യ പ്രതിരോധ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണെന്നും, തുറമുഖവികസനത്തിലും രാജ്യം വലിയ നേട്ടം കൈവരിച്ച് മുന്നേറുകയാണെന്നും ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. സൈന്യത്തിനുള്ള ബജറ്റ് കേന്ദ്രം വർധിപ്പിച്ചു. സമുദ്രസുരക്ഷയ്ക്കായും രാജ്യം വലിയ നിക്ഷേപമാണ് നടത്തുന്നത്. പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി കുറച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
‘ കൃത്യത, ശക്തി, ചടുലത . ഒപ്പം അത്യാധുനിക ആയുധങ്ങളും സെൻസർ സ്യൂട്ടുകളും കൊണ്ട് നിറഞ്ഞതും സുസ്ഥിരമായ പ്രവർത്തനങ്ങൾ കൊണ്ടും തദ്ദേശീയമായ സ്റ്റെൽത്ത് സാങ്കേതികവിദ്യ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതുമാണ് ദുനഗിരി ‘ എന്നാണ് നാവികസേന പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്.
തീരദേശ ആഴക്കടൽ ഹൈഡ്രോഗ്രാഫിക് സർവേകൾക്കും, പ്രതിരോധ സിവിൽ ആവശ്യങ്ങൾക്ക് സമുദ്രശാസ്ത്ര ഭൂ ഭൗതിക ഡാറ്റ ശേഖരിക്കുന്നതിനുമായി രൂപകല്പന ചെയ്തിരിക്കുന്നതാണ് സൻശോധക്.ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾസ് , റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾസ് എന്നിവയുൾപ്പെടെയുള്ള നൂതന സംവിധാനങ്ങൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
അർനാല ക്ലാസ് ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റിലെ നാലാമത്തെ കപ്പലായ അഗ്രേ വെള്ളത്തിനടിയിലുള്ള ഭീഷണികൾ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമായി ഭാരം കുറഞ്ഞ ടോർപ്പിഡോകൾ , തദ്ദേശീയ റോക്കറ്റ് ലോഞ്ചറുകൾ ,ആഴം കുറഞ്ഞ ജല സോണാർ സംവിധാനങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്ന കപ്പലാണ്.
അർനാല ക്ലാസ് ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റിലെ നാലാമത്തെ കപ്പലായ അഗ്രേ, വെള്ളത്തിനടിയിലുള്ള ഭീഷണികൾ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമായി ഭാരം കുറഞ്ഞ ടോർപ്പിഡോകൾ, തദ്ദേശീയ റോക്കറ്റ് ലോഞ്ചറുകൾ, ആഴം കുറഞ്ഞ ജല സോണാർ സംവിധാനങ്ങൾ എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്നു. പശ്ചിമ ബംഗാൾ ഗവർണർ ആർ എൻ രവി, മുഖ്യമന്ത്രി സുവേന്ദു അധികാരി, ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ എന്നിവർ കമ്മീഷനിംഗ് ചടങ്ങിൽ പങ്കെടുത്തു.

