അഹമ്മദാബാദ്: ലിവ് ഇൻ പാർട്ണറായ വനിതാ പോലീസുകാരിയെ കൊലപ്പെടുത്തിയ കേസിൽ സിആർപിഎഫ് കോൺസ്റ്റബിൾ അറസ്റ്റിൽ. ഗുജറാത്തിലെ കച്ചിലാണ് സംഭവം. കച്ചിലെ അഞ്ജർ പോലീസ് സ്റ്റേഷനിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) ആയി സേവനമനുഷ്ഠിക്കുന്ന അരുണാബെൻ നതുഭായ് ജാദവ് (25) ആണ് മരിച്ചത്. സംഭവത്തിൽ സിആർപിഎഫ് കോൺസ്റ്റബിൾ ദിലീപ് ഡാങ്ചിയ അറസ്റ്റിലായി.
കൊലപാതകം നടത്തിയ ശേഷം ദിലീപ് ഡാങ്ചിയ അഞ്ജർ പോലീസ് സ്റ്റേഷനിൽ എത്തി കൊലപാതകവിവരം വെളിപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി അഞ്ജറിലെ വീട്ടിൽ വെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായതായി ദിലീപ് ഡാങ്ചിയ പൊലീസിനോട് പറഞ്ഞു. വഴക്കിനിടയിൽ അരുണാബെൻ തന്റെ അമ്മയെക്കുറിച്ച് ചില അപമാനകരമായ പരാമർശങ്ങൾ നടത്തി. അതിൽ പ്രകോപിതനായാണ് താൻ അരുണാബെന്നിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നും ദിലീപ് ഡാങ്ചിയ പറഞ്ഞു.
ദിലീപ് ഡാങ്ചിയ അരുണബെന്നുമായി ദീർഘകാലമായി പ്രണയ ത്തിലായിരുന്നു. വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നു. 2021 ൽ ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. അതിനുശേഷം ഒരുമിച്ച് താമസിക്കുfeaകയായിരുന്നു.

