ന്യൂഡൽഹി : പുതിയ ആദായനികുതി നിയമം 2026 ഏപ്രിൽ മുതൽ നിലവിൽ വരും .ആദായനികുതി ഫയലിംഗ് ആയാസരഹിതമാക്കും. ചെറിയ നികുതി വെട്ടിപ്പുകൾക്ക് പിഴ ശിക്ഷ മാത്രം.വിദേശ വിനോദയാത്ര പാക്കേജിന് ടി സി എസ് 2 ശതമാനമാക്കി. ക്ലൗഡ് സർവീസ് നൽകുന്ന കമ്പനികൾക്ക് നികുതി ഇളവ് . വാഹനാപകട ഇൻഷുറൻസ് ആദായനികുതിയിൽ നിന്ന് ഒഴിവാക്കി.
രാജ്യത്തെ എല്ലാ ജില്ലകളിലും പെൺകുട്ടികൾക്കായി ഒരു ഹോസ്റ്റൽ ,ഗുജറാത്തിലെ ജാംനഗറിലുള്ള ആയുഷ് ഫാർമസികളുടെയും മരുന്ന് പരിശോധനാ ലബോറട്ടറികളുടെയും നവീകരണം, പ്രധാന വ്യാവസായിക ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള അഞ്ച് സർവകലാശാല ടൗൺഷിപ്പുകൾക്ക് കേന്ദ്ര സർക്കാർ സഹായം ,മൈക്രോവേവ് അവ്ന് വില കുറയും, 17 മരുന്നുകൾക്ക് ഇറക്കുമതി തീരുവ , ഡേറ്റാ സെന്ററുകൾക്ക് 2047 വരെ നികുതി ഇളവ്. തീർത്ഥാടക ടൂറിസത്തിന്റെ ഭാഗമായി ഗുരുവായൂർ – തിരുനാവായ റെയിൽവേ ലൈനിന് അനുമതി.
ഖാദി, കൈത്തറി, കരകൗശല വസ്തുക്കൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സംരംഭത്തിന് തുടക്കം. തുണിത്തരങ്ങളുടെ നൈപുണ്യ പരിസ്ഥിതി വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള മിഷൻ സമർത്ഥ് 2.0. പ്രകൃതിദത്ത, മനുഷ്യനിർമിത, നവയുഗ നാരുകളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ദേശീയ ഫൈബർ പദ്ധതി.

