അഹമ്മദാബാദ് ; എയർ ഇന്ത്യ വിമാനാപകടത്തിൽ അനുശോചനം അറിയിച്ച് ബോളിവുഡ് താരങ്ങൾ . അക്ഷയ് കുമാർ, സണ്ണി ഡിയോൾ തുടങ്ങിയവർ അഹമ്മദാബാദ് വിമാനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.
‘അഹമ്മദാബാദിലെ വിമാനാപകട വാർത്ത കേട്ട് ഞെട്ടിപ്പോയി. അതിജീവിച്ചവർക്കായി എന്റെ ഹൃദയംഗമമായ പ്രാർത്ഥനകൾ. അവർക്ക് ആവശ്യമായ പരിചരണം ലഭിക്കട്ടെ. ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കട്ടെ. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഈ സങ്കൽപ്പിക്കാനാവാത്ത സമയത്ത് വേദന താങ്ങാനുള്ള ശക്തി ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു,’ സണ്ണി ഡിയോൾ തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.
‘ഇന്ന് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച കുടുംബാംഗങ്ങളുടെ വേദന എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഈ സമയത്ത് ദൈവം അവർക്ക് ശക്തി നൽകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.’ – നടി പരിണീതി ചോപ്ര ട്വീറ്റ് ചെയ്തു
‘ഞാൻ വളരെ ഷോക്കായി. എനിക്ക് ഈ വാർത്ത വിശ്വസിക്കാൻ കഴിയുന്നില്ല,’ നടി ഖുഷ്ബു കുറിച്ചു. ‘വളരെ ഞെട്ടിപ്പോയി. വാക്കുകൾ എന്നെ തളർത്തുന്നു,’ അക്ഷയ് കുമാർ പറഞ്ഞു. ‘വിമാനാപകടത്തെക്കുറിച്ച് കേട്ടപ്പോൾ ഹൃദയം തകർന്നു. ഈ സംഭവത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് എന്റെ പ്രാർത്ഥനകൾ. രക്ഷാപ്രവർത്തകർക്ക് ശക്തിയുണ്ടാകട്ടെ,’ നടൻ രൺദീപ് ഹൂഡ കുറിച്ചു.
ഞെട്ടിപ്പോയി. എനിക്ക് ഈ വാർത്ത വിശ്വസിക്കാൻ കഴിയുന്നില്ല,’ നടി ഖുഷ്ബു പറഞ്ഞു.

