ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു . സൈനികൻ ഹവിൽദാർ ഗജേന്ദ്ര സിംഗ് ആണ് വീരമൃത്യു വരിച്ചത്.
കിഷ്ത്വാറിലെ സിംഗ്പോറ പ്രദേശത്ത് ഇന്നലെ ഉച്ചകഴിഞ്ഞാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. എട്ട് ജെയ്ഷ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തെത്തുടർന്ന് സൈന്യം പ്രദേശത്തേക്ക് നീങ്ങി. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ മൂന്ന് തവണ പാക് അതിർത്തിയിൽ ഡ്രോണുകൾ കണ്ടതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
Discussion about this post

