ഇസ്ലാമാബാദ് ; പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ കാണാതായതായി റിപ്പോർട്ട്. ഇന്ത്യയുമായുള്ള സംഘർഷം ശക്തമാകുന്നതിനിടെ പാക് സൈന്യത്തിൽ ഭിന്നത രൂക്ഷമായതായും , സൈനികസംഘം അസീം മുനീറിനെ കസ്റ്റഡിയിലെടുത്തുവെന്നുമാണ് സൂചന.
ഈ വിഷയത്തിൽ പാകിസ്ഥാൻ ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല. എന്നാൽ ഇന്നലെ രാത്രി മുതൽ മുനീർ എവിടെയാണെന്ന് ആർക്കും അറിയില്ലെന്നാണ് വിശ്വസനീയമായ വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. ഇന്ത്യയുടെ പ്രതികാര ഷെല്ലാക്രമണം റാവൽപിണ്ടിയെ പിടിച്ചുകുലുക്കിയതിനുശേഷം, ജനറൽ മുനീർ അജ്ഞാതമായ ഒരു സ്ഥലത്ത് ഒളിവിൽ പോയി എന്നാണ് ചിലർ വിശ്വസിക്കുന്നത് .
ജനറൽ മുനീറിനെ അജ്ഞാത സ്ഥലത്ത് പാർപ്പിച്ചിരിക്കുകയാണെന്നാണ് സൂചന. ജനറൽ മുനീറിന് പകരം ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി മേധാവി ജനറൽ സാഹിർ ഷംഷാദ് മിർസയെ നിയമിച്ചതായും റിപ്പോർട്ടുണ്ട്.പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇന്നലെ രാത്രി വൈകി ഒരു ബങ്കറിൽ ഒളിച്ചിരുന്നുവെന്നും വാർത്തകൾ വരുന്നുണ്ട്.