ന്യൂഡൽഹി ; പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന മറ്റൊരു ഉദ്യോഗസ്ഥനെ കൂടി പുറത്താക്കി ഇന്ത്യ . 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. ഉദ്യോഗസ്ഥനെ സർക്കാർ പേഴ്സണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിച്ചു . കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സർക്കാർ ഒരു ഉദ്യോഗസ്ഥനെ ‘പേഴ്സണ നോൺ ഗ്രാറ്റ’ ആയി പ്രഖ്യാപിച്ചിരുന്നു.
വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയനുസരിച്ച്, ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ സേവനമനുഷ്ഠിക്കുന്ന പാകിസ്ഥാൻ ഉദ്യോഗസ്ഥനെ ഇന്ത്യയിലെ ഔദ്യോഗിക പദവിക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് കേന്ദ്ര ഗവൺമെന്റ് പേഴ്സണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിച്ചു.
പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ചാർജ് ഡി അഫയേഴ്സിന് ഇതുസംബന്ധിച്ച ഉത്തരവ് നൽകിയിട്ടുണ്ട് . ഇന്ത്യയിലെ ഒരു പാകിസ്ഥാൻ നയതന്ത്രജ്ഞനോ ഉദ്യോഗസ്ഥനോ തന്റെ പദവികൾ ഒരു തരത്തിലും ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇന്ത്യ നിർദേശിച്ചു.

