ശ്രീനഗർ : ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിനിടയിൽ തന്റെ കുടുംബത്തെ സംരക്ഷിച്ച ഇന്ത്യൻ വ്യോമസേനയോട് നന്ദി അറിയിച്ച് ജമ്മു കശ്മീർ സ്വദേശിയായ ടിവി താരം അലി ഗോണി .
“ഞാൻ ഇന്ത്യയ്ക്ക് പുറത്താണ് ഷൂട്ടിംഗ് നടത്തുന്നത്, എന്റെ കുടുംബം ജമ്മുവിലാണ്, ഇവിടെ ഞാൻ വളരെ ആശങ്കാകുലനായിരുന്നു.. ദൈവത്തിന് നന്ദി എല്ലാവരും സുരക്ഷിതരാണ്.. നമ്മുടെ വ്യോമസേനയ്ക്ക് നന്ദി” എന്നാണ് അലി ഗോണിയുടെ പോസ്റ്റ്.
അഭിഷേക് മൽഹാൻ, കരൺ ടാക്കർ തുടങ്ങി നിരവധി പ്രശസ്ത താരങ്ങൾ ഇന്ത്യൻ സായുധ സേനയുടെ ധൈര്യത്തിനും സമയബന്ധിതമായ നടപടിക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ നന്ദി രേഖപ്പെടുത്തുകയും വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ രാജ്യത്തെ സംരക്ഷിക്കുകയും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്ത സൈനികരെ പ്രശംസിക്കുകയും ചെയ്തു.

