അമേരിക്ക പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ മകൾ ടിഫാനി ട്രമ്പിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഭർത്താവ് മൈക്കൽ ബൗലോസിനൊപ്പമാണ് ടിഫാനി തലസ്ഥാന നഗരിയിലെ സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രത്തിൽ എത്തിയത്.ക്ഷേത്രസമുച്ചയത്തിൽ എത്തിയ ടിഫാനിയ്ക്കും മൈക്കിളിനും പരമ്പരാഗത സ്വീകരണമാണ് നൽകിയത്.
ക്ഷേത്രസമുച്ചയത്തിന്റെ അതിമനോഹരമായ വസ്തുവിദ്യ, സമ്പന്നമായ ഇന്ത്യൻ സംസ്ക്കാരം , ആത്മീയ അന്തരീക്ഷം എന്നിവ ടിഫാനിയെ ഏറെ ആകർഷിച്ചു. “അക്ഷർധാം ക്ഷേത്രത്തിലേക്കുള്ള അവിശ്വസനീയമായ സന്ദർശനം” എന്ന കുറിപ്പോടെയാണ് ടിഫാനി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്ക് വച്ചിരിക്കുന്നത്. കഴുത്തിൽ പൂമാലകൾ അണിഞ്ഞ് നിൽക്കുന്ന ടിഫാനി ഇന്ത്യൻ ആചാരങ്ങളെ ഏറെ ബഹുമാനിക്കുന്നുവെന്നാണ് പലരും ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത് .

