ഛോട്ടാ ഉദയ്പൂർ ; ഗുജറാത്തിൽ നാലു വയസ്സുകാരിയെ അയൽക്കാരൻ വെട്ടിക്കൊന്നു.ഛോട്ടാ ഉദയ്പൂർ ജില്ലയിലെ ബോഡേലി താലൂക്കിലാണ് സംഭവം. അയൽവാസിയായ ലാലാ ഭായ് തദ്വിയുടെ ക്ഷേത്രത്തിന്റെ പടികളിൽ കുട്ടിയുടെ രക്തം ഒഴുകിയ നിലയിൽ കണ്ടെത്തിയതായും നരബലിയാണെന്ന് സംശയം ഉണ്ടെന്നും പോലീസ് പറഞ്ഞു.ലാലാ ഭായ് തദ്വിയെ പോലീസ് അറസ്റ്റ് ചെയ്തു.
ദേവപ്രീതിയ്ക്കായി കുഞ്ഞിനെ ബലി നൽകിയതാകാമെന്നാണ് പോലീസ് പറയുന്നത് .അമ്മയുടെ മുന്നിലിട്ടാണ് കുട്ടിയെ കൊന്നത്. പ്രതി മനോവൈകല്യമുള്ളയാളാണെന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരിയാണെന്നും പൊലീസ് വ്യക്തമാക്കി.
കുട്ടിയുടെയും, അമ്മയുടെയും നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയെങ്കിലും പ്രതി ആയുധം കാട്ടി ഭയപ്പെടുത്തിയിരുന്നു.പ്രതിയെ കര്‍ശന പൊലീസ് നിരീക്ഷണത്തില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.Human sacrifice In Gujarat, 4-year-old killed by neighbour