കാവൻ: കൗണ്ടി കാവനിൽ യുവാവ് മുങ്ങിമരിച്ചു. 20 വയസ്സുകാരനാണ് നദിയിൽ മുങ്ങിമരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം.
ബാലിഹൈസിലെ ഡ്രുമറാവിലെ അന്നാലി നദിൽ യുവാവിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു. മരിച്ച യുവാവിനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അദ്ദേഹത്തിന്റെ മൃതദേഹം കാവൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

