ഡബ്ലിൻ: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ അയർലൻഡിൽ രണ്ട് കൗണ്ടികളിൽ യെല്ലോ വാണിംഗ്. നാളെ രാത്രി മുതൽ വെള്ളിയാഴ്ച ഉച്ചവരെയാണ് വാണിംഗ് നിലനിൽക്കുക. രണ്ട് കൗണ്ടികളിലും അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
കെറി, കോർക്ക് എന്നീ കൗണ്ടികളിലാണ് വാണിംഗ്. രണ്ട് കൗണ്ടികളിലും രാത്രി 9 മണി മുതൽ വാണിംഗ് നിലവിൽ വരും. കനത്ത മഴയുടെ പശ്ചാത്തലത്തിൽ വെള്ളപ്പൊക്കവും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാകാം. അതിനാൽ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Discussion about this post

