ഫെർമനാഗിലെ കോയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. ഡിസംബർ 5 ന് ലിസ്നാസ്കിയയിൽ കാറും വാനും കൂട്ടിയിടിച്ചതിനെ തുടർന്ന് പരിക്കേറ്റ യുക്രെയ്ൻ സ്വദേശിയായ 28 കാരി ഹന്ന തനസോവയാണ് ചികിത്സയിലിരിക്കെ മരിച്ചത് .
വൈകുന്നേരം 4.40 ഓടെ ക്രോം റോഡിൽ വച്ചായിരുന്നു അപകടം . വടക്കൻ അയർലൻഡ് ആംബുലൻസ് സർവീസിലെയും വടക്കൻ അയർലൻഡ് ഫയർ ആൻഡ് റെസ്ക്യൂ സർവീസിലെയും ജീവനക്കാർ സംഭവസ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഹന്ന തനസോവ, വർഷങ്ങളായി മയോബ്രിഡ്ജ് പ്രദേശത്താണ് താമസിച്ചിരുന്നത്.
സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
Discussion about this post

