ഡബ്ലിൻ: യൂണിഫോം നയത്തിൽ ഡബ്ലിനിലെ സ്വകാര്യ സ്കൂളിനെതിരെ വിമർശനവുമായി വിദ്യാഭ്യാസ വകുപ്പ്. രത്ഗറിലെ ദി ഹൈസ്കൂളിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. സ്കൂൾ പാലിച്ച് പേരുന്ന യൂണിഫോം നയം വിദ്യാർത്ഥികളുടെ സാമൂഹികവും വ്യക്തിപരവുമായ ക്ഷേമത്തിന് യോജിക്കുന്നത് അല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഇൻസ്പെക്ടർ അഭിപ്രായപ്പെട്ടു.
യൂണിഫോം നയത്തിന് പുറമേ വിദ്യാർത്ഥികളുടെ അവകാശ ലംഘനം എന്ന് തോന്നിപ്പിക്കുന്ന മറ്റ് നിയമങ്ങളും സ്കൂളിലുണ്ട്. നിയമങ്ങൾ പാലിക്കാത്ത വിദ്യാർത്ഥികൾക്ക് ഉപരോധം ഏർപ്പെടുത്തുന്നതുൾപ്പെടെ കർശന നടപടികളാണ് സ്കൂൾ കൈക്കൊള്ളുന്നത്. ഇത് അസാധാരണമാണെന്നും വിദ്യാഭ്യാസ വകുപ്പ് ഇൻസ്പെക്ടർ അറിയിച്ചു.
Discussion about this post

