ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ സെന്റ് സ്റ്റീഫൻസ് ദിനത്തിൽ പോലീസുകാർക്ക് നേരെ പരക്കെ ആക്രമണം. വ്യത്യസ്ത സംഭവങ്ങളിലാണ് 14 പോലീസുകാർക്ക് മർദ്ദനമേറ്റു. ഫെർമനാഗ്, കിഴക്കൻ ടൈറോൺ, അർമാഗ്, സൗത്ത് ഡൗൺ എന്നിവിടങ്ങളിലാണ് ആക്രമണം റിപ്പോർട്ട് ചെയ്തത്.
ആക്രമണങ്ങളിൽ ഒന്നിൽ പോലീസുകാരന് സാരമായി പരിക്കേറ്റു. അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. സംഭവങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണങ്ങളെ എസ്എൻഐ ചീഫ് ഇൻസ്പെക്ടർ ആദം റസ്റ്റൺ അപലപിച്ചു.
Discussion about this post

