വിക്ലോ: കൗണ്ടി വിക്ലോയിൽ അനധികൃതമായി ആയുധം കൈവശം വച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. യുവാവും യുവതിയുമാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും രണ്ട് സെമി- ഓട്ടോമാറ്റിക് പിസ്റ്റലുകൾ, വെടിയുണ്ടകൾ, ഗ്രനേഡിന് സമാനമായ സ്ഫോടക വസ്തു എന്നിവ പിടിച്ചെടുത്തു.
വിക്ലോയിലെ ബാൾട്ടിംഗ്ലാസിലെ വീട്ടിൽ നിന്നായിരുന്നു ആയുധങ്ങൾ കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ ബ്രേയിൽ നിന്നും ബാൾട്ടിംഗ്ലാസിൽ നിന്നുമുള്ള പോലീസ് സംഘം എത്തുകയായിരുന്നു. ആർമ്ഡ് സപ്പോർട്ട് യൂണിറ്റും ഇവർക്കൊപ്പം ഉണ്ടായിരുന്നു. സംഭവത്തിൽ 30 വയസ്സുള്ള പുരുഷനെയും 20 വയസ്സുള്ള സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.

