ഡബ്ലിൻ: ഫിൻഗൽസിൽ വാഹനം ഇടിച്ച് അതിദാരുണമായി കൊല്ലപ്പെട്ട കൗമാരക്കാരിയുടെ പേര് വിവരങ്ങൾ പുറത്ത്. 16 വയസ്സുള്ള ഗ്രേസ് ലിഞ്ചാണ് മരിച്ചത്. അതേസമയം ലിഞ്ചിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് രക്ഷിതാക്കളും ബന്ധുക്കളും.
താനും തന്റെ കുടുംബവും ആകെ തകർന്ന് പോയെന്ന് ലിഞ്ചിന്റെ മാതാവ് പറഞ്ഞു. ഞങ്ങൾക്ക് നീതി വേണം. കേവലം 16 വയസ്സ് മാത്രമാണ് മകളുടെ പ്രായം. സുന്ദരിയായ ഞങ്ങളുടെ മകളെ കൊച്ചുമകളെ, മരുമകളെ, സുഹൃത്തിനെ നഷ്ടമായി എന്നും മാതാവ് കൂട്ടിച്ചേർത്തു.
Discussion about this post

