ലക്നൗ : അയോധ്യ രാമക്ഷേത്രത്തിൽ നടന്ന സംഭാവന മോഷണത്തിൽ തനിക്ക് പങ്കില്ലെന്ന് രാമക്ഷേത്ര ട്രസ്റ്റിന്റെ മുൻ സെക്രട്ടറി ചമ്പത് റായ്. അദ്ദേഹം എസ് ഐ ടി നൽകിയ മൊഴിയിലാണ് തനിക്ക് സംഭാവന തട്ടിപ്പിൽ പങ്കില്ലെന്നും, മോഷണം ശ്രദ്ധയിൽപ്പെട്ടയുടനെ താൻ സജീവമായി ജാഗ്രത പാലിച്ചെന്നും അദ്ദേഹം പറഞ്ഞത്. താൻ ആവശ്യപ്പെട്ടതനുസരിച്ചാണ് കേസ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് മണിക്കൂറോളമാണ് എസ് ഐ ടി അദ്ദേഹത്തെ ചോദ്യം ചെയ്തത്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട പല തീരുമാനങ്ങൾക്കും താൻ ഉത്തരവാദിയാണെന്നും എന്നാൽ ചില കാര്യങ്ങൾ തെറ്റിപ്പോയെന്നും അദ്ദേഹം അന്വേഷണസംഘത്തിനോട് പറഞ്ഞു. അദ്ദേഹം അത് തുറന്ന് സമ്മതിച്ചു
പ്രതിയായ ടിന്നു യാദവിന് താനുമായി വളരെക്കാലമായി ബന്ധമുണ്ടെന്നും ചമ്പത് റായ് പറഞ്ഞു. എന്നാൽ ഇത്തരമൊരു കാര്യം ചെയ്യാൻ ടിന്നു യാദവിന് കഴിയുമെന്ന് താൻ കരുതിയിരുന്നില്ല. താൻ ഒരിക്കലും ടിന്നുവിന് സംശയിച്ചിരുന്നില്ല, എന്നാൽ സംഭവത്തെ കുറിച്ച് ആദ്യം അറിഞ്ഞതും താനാണ് . പൊലീസിനോട് കാര്യങ്ങൾ പറഞ്ഞതും താനാണ്.
വിവരം ലഭിച്ചയുടനെ പൊലീസുമായി ചേർന്ന് പ്രാഥമിക അന്വേഷണം നടത്തി . അനുകല്പ് മിശ്രയെ അറസ്റ്റ് ചെയ്തതും അതിനു ശേഷമാണെന്ന് ചമ്പത് റായ് പറഞ്ഞു. രാമക്ഷേത്രത്തിലെ നിയമനങ്ങൾക്ക് നിരവധി മാനദണ്ഡങ്ങളുണ്ടെങ്കിലും നിയമനങ്ങൾ തന്റെ മാത്രം ഉത്തരവാദിത്തമായിരുന്നില്ല. നിരവധി വ്യക്തികൾ അതിൽ ഉൾപ്പെട്ടിരുന്നു. അവരുടെ സമ്മതത്തോടെയാണ് പലർക്കും ജോലി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

