ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി അയർലൻഡിൽ. ഇന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്നലെ രാത്രി 11 മണിയോടെയാണ് അദ്ദേഹം ഡബ്ലിനിൽ എത്തിയത്.
ഡബ്ലിൻ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ സെലൻസ്കിയെ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ സ്വാഗതം ചെയ്തു. ശേഷം ഇവർ താമസസ്ഥലത്തേയ്ക്ക് പോകുകയായിരുന്നു. ഇന്ന് രാവിലെ മുതൽ സെലൻസ്കിയുടെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കും.
പ്രസിഡന്റ് കാതറിൻ കനോലി, മീഹോൾ മാർട്ടിൻ, വിദേശകാര്യമന്ത്രി ഹെലെൻ മക്കെന്റീ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഒയിറിയാച്ചാട്സിന്റെ സംയുക്ത യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. അയർലൻഡ്- യുക്രെയ്ൻ ഇക്കണോമിക് ഫോറത്തിന്റെ ഉദ്ഘാടനവും സെലൻസ്കി നിർവ്വഹിക്കും.

