ഡബ്ലിൻ/ബ്രസ്സൽസ്: വിസ നിരോധനത്തിൽ യുഎസിനെ വിമർശിച്ച് യൂറോപ്യൻ യൂണിയൻ. ആവശ്യമെങ്കിൽ അമേരിക്കയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു. ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളും അമേരിയ്ക്കയ്ക്കെതിരെ രംഗത്ത് എത്തി.
പ്രമുഖ യൂറോപ്യൻ പൗരന്മാർക്ക് വിസ നിഷേധിച്ച നടപടിയെ അപലപിക്കുന്നു. ഇത് ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത നടപടിയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും യൂറോപ്യൻ യൂണിയൻ അഭിപ്രായപ്പെട്ടു.
Discussion about this post

